സണ്ണി ലിയോൺ എത്താൻ വൈകിയതിന്റെ ‘ക്ഷീണം’ രഞ്ജിനിയോട് തീർത്ത് ആരാധകർ

കൊച്ചിയിൽ ഇന്ന് ആരാധകരുടെ കടലിരമ്പം സൃഷ്ടിച്ച് കൊണ്ട് സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടു. ഫോൺ 4’ന്റെ കൊച്ചിൻ ഷോറൂം ഉത്‌ഘാടനം ചെയ്യാനാണ് സണ്ണി എത്തിയത്. എയർപോർട്ടിൽ നിന്നും രാവിലെ 9.45’ന് തിരിച്ച താരത്തിന് കനത്ത ട്രാഫിക് ജാം കാരണം 12.30’നാണ് എം.ജി.റോഡിലെ ഷോറൂമിൽ എത്താൻ കഴിഞ്ഞത്. രാവിലെ മുതൽ എം.ജി.റോഡിലും പരിസരത്തും തടിച്ചു കൂടിയ ആരാധകർ താരം എത്താൻ വൈകിയതിനെത്തുടർന്ന് അവതാരക രഞ്ജിനി ഹരിദാസിനെ തെറി വിളിച്ചാണ് അതിന്റെ ക്ഷീണം തീര്‍ത്തത്. ഫേസ്ബുക്കിലൂടെയും രഞ്ജിനിയെ കളിയാക്കുകയായിരുന്നു അവര്‍.

“സ്റ്റേജില്‍ നിന്നും രഞ്ജിനിയെ ഇറക്കി വിടൂ” എന്ന് തെറി ചേര്‍ത്ത് ഉറക്കെ വിളിച്ചു പറഞ്ഞു കൂവുകയായിരുന്നു ചുറ്റും കൂടിയവര്‍. എന്നാല്‍ അതിലൊന്നും ഏകാഗ്രത കൈവിടാതെ വളരെ നല്ല രീതിയില്‍ തന്നെ രഞ്ജിനി തന്‍റെ ജോലി പൂര്‍ത്തിയാക്കി. പുരുഷന്മാരും, സ്ത്രീകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളായിരുന്നു സണ്ണി ലിയോണിനെ കാണാനായി എം.ജി റോഡില്‍ തടിച്ചു കൂടിയത്. ആരാധകരുടെ പ്രതികരണത്തില്‍ ഏറെ സന്തുഷ്ടയായ താരം, “കൊച്ചി അക്ഷരാര്‍ത്ഥത്തില്‍ സ്നേഹക്കടലായി മാറി” എന്നാണ് പിന്നീട് ട്വിറ്ററില്‍ കുറിച്ചത്.

Share
Leave a Comment