ഏഴ് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിന് ശേഷം സംവിധായകന്‍ ബേസില്‍ ജോസഫ് എലിസബത്തിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ ചെറിയ പള്ളിയില്‍വെച്ച് ഫാ. ജോസഫിന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം.
ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു കൊണ്ടായിരുന്നു ബേസിലിന്റെ തുടക്കം. ‘പ്രിയംവദ കാതരയാണോ’, ‘ഒരു തുണ്ട് പടം’ എന്നീ ഹിറ്റ് ഷോട്ട് ഫിലുമുകള്‍ സംവിധാനം ചെയ്ത ബേസില്‍ വിനീത് ശ്രീനിവാസന്‍റെ സംവിധാന സഹായിയായും വര്‍ക്ക് ചെയ്തു, തുടര്‍ന്ന് ‘കുഞ്ഞി രാമായണം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വാതന്ത്ര സംവിധായ രംഗത്തേക്ക് കടന്നു വന്നു. അടുത്തിടെ ഇറങ്ങിയ ‘ഗോദ’യായിരുന്നു ബേസിലിന്റെ രണ്ടാം ചിത്രം. ഈ രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ വലിയ വിജയം സ്വന്തമാക്കിയിരുന്നു . മമ്മൂട്ടിയെ നായകനാക്കി മൂന്നാം ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബേസില്‍.
Post Your Comments