വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ശ്രീലങ്കയില്‍ സിംഹളരും തമിഴ്പുലികളും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധത്തിനെ ആസ്പദമാക്കിയുള്ള ചിത്രത്തിലാണ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം കടന്നുവരുന്നത്.
തെലുങ്ക് യുവതാരം മഞ്ജു മനോജ് വേലുപ്പിള്ള പ്രഭാകരനായി എത്തുന്ന ചിത്രം ഒരുക്കുന്നത് അജയ് ആന്‍ഡ്രൂസാണ്. ഒക്കാഡു മിഗിലാഡു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഈ മാസം 19ന് പുറത്തിറങ്ങും. അനിഷ ആംബ്രോസാണ് നായിക.
എസ്എന്‍ ആര് ഫിലിംസിന്റെയും ന്യൂ എംബയര്‍ സെല്ലുലോയ്ഡ്സിന്റെയും ബാനറില്‍ എസ് എന്‍ റെഡ്ഡിയും ലക്ഷ്മികാന്തുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് ഈ ചിത്രം തീയേറ്ററുകളിലെത്തും.
Post Your Comments