BollywoodCinemaGeneralLatest NewsNEWSWOODs

വിജയങ്ങൾക്ക് പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് സണ്ണി ലിയോൺ

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ ഇന്ന് കൊച്ചിയിലെത്തി. ഫോണ്‍ 4 ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി കൊച്ചിയിലെത്തിയത്. വന്‍ ആരാധകരാണ് സണ്ണിയെ കാണാന്‍ എത്തിയത്. തന്റെ വിജയങ്ങൾക്ക് പിന്നിൽ രഹസ്യങ്ങളില്ലെന്ന് സണ്ണി ലിയോൺ പറയുന്നു.

ഓരോരുത്തരും തന്നെ പറ്റി എന്തു ചിന്തിക്കുമെന്ന വ്യാകുലകതകൾ തനിക്കില്ല. ഈ ചിന്ത മാറ്റി നിർത്തിയതാണ് ബോളിവുഡിലേക്കും വിജയത്തിലേക്കുമുള്ള തന്റെ ചവിട്ടുപടിയായതെന്നും സണ്ണി ലിയോൺ പറഞ്ഞു. വിജയത്തിന് പിന്നിൽ രഹസ്യങ്ങളൊന്നുമില്ല. പ്രൊഫഷനോട് ആത്മാർത്ഥത കാണിക്കുകയാണ് വേണ്ടതെന്നു സണ്ണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button