
പ്രശസ്ത കന്നട ചലച്ചിത്രതാരം സദാശിവ ബ്രഹ്മാവര്‍ തെരുവില്‍. അശരണനായി അലയുകയായിരുന്ന സദാശിവറെ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ ആഹാരവും താമസസൗകര്യവും ഒരുക്കി.
ബംഗളൂരുവിലെ വീട്ടില്‍നിന്ന് ബന്ധുക്കള്‍ ഇറക്കിവിട്ടതിനെ തുടര്‍ന്നാണ് അലഞ്ഞുതിരിഞ്ഞു അദ്ദേഹം കുംടയിലെത്തിയത്. നടനാണെന്ന് സംശയംതോന്നിയ ഏതാനും യുവാക്കള്‍ അടുത്തുകൂടുകയും അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. ആദ്യം സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന നടന് യുവാക്കളുടെ സ്നേഹത്തിന് വഴങ്ങി കാര്യങ്ങള്‍ പങ്കിട്ടു. അഭിനയജീവിതത്തില്‍ പണം ഒഴികെ എല്ലാം നേടിയെന്നും തെന്റ തലവിധിയാണ് ഈ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞ് എത്തിയ പൊലീസ് സംരക്ഷണം നല്‍കാം എന്ന് അറിയിച്ചെങ്കിലും സഹായം നിരാകരിച്ച നടന് ഹുബ്ബള്ളിയില്‍ പരിചയക്കാരുണ്ട് എന്നും അങ്ങോട്ട് പോകുകയാണെന്നും അറിയിച്ചു. ബസ്സ്റ്റാന്‍ഡുവരെ ഒപ്പംചെന്ന യുവാക്കള്‍ ഹുബ്ബള്ളിയിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തു. കന്നട, തുളു ഭാഷകളിലായി 150ലേറെ സിനിമകളിലും അനേകം ടി.വി സീരിയലുകളിലും അഭിനയിച്ച സദാശിവ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Post Your Comments