
മലയാള സിനിമയില്‍ താരങ്ങളാവാന് നിങ്ങള്‍ക്കും അവസരം. നിവില്‍ പോളി-രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹമുള്ളവര്‍ക്ക് അവസരം ലഭിക്കുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിലേക്കാണ് 17 വയസിനും 22 വയസിനും ഇടയിലുള്ളവരെ തേടുന്നത്. ഒാഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിമനോഹരമായി തയ്യാറാക്കിയ ഒരു വീഡിയോ പരസ്യത്തിലൂടെയാണ് അഭിനേതാക്കളെ തേടുന്നത്. ചിത്രത്തിലെ നായകന് നിവിനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പരസ്യം പുറത്തുവിട്ടത്.
നന്നായി പെര്‍ഫോം ചെയ്യുന്ന നിങ്ങളുടെ കൂട്ടുകരെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അവരുടെ പെര്‍ഫോമന്‍സ് വീഡിയോ ഫോണില്‍ ഷൂട്ട് ചെയ്ത് ഇവിടെ കൊടുത്തിരിക്കുന്ന നമ്ബറിലേക്ക് അയക്കാനാണ് നിവിന്‍ പറയുന്നത്. വെള്ളിത്തിര നമുക്കെല്ലാമുള്ളതാണ് എന്ന് പറഞ്ഞാണ് പുതുമുഖങ്ങളെ നിവിന്‍ വിളിക്കുന്നത്.
Post Your Comments