നടി പ്രിയങ്ക ചോപ്ര ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ദുപ്പട്ടയണിഞ്ഞെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനിടെയാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയായിരുന്നു താരത്തിന്റെ വിവാദ ഫോട്ടോ പ്രദര്‍ശനം. ദേശീയ പതാകയെ അപമാനിച്ച പ്രിയങ്ക പരസ്യമായി മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. ഹോളിവുഡില്‍ സജീവമായ പ്രിയങ്ക ദേശീയ പതാകയെ അപമാനിച്ച സാഹചര്യത്തില്‍ അമേരിക്കയിലേക്ക് തന്നെ തിരിച്ചു പോകാനാണ് വിമര്‍ശകര്‍ അവശ്യപ്പെടുന്നത്.
Post Your Comments