ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ദുപ്പട്ട ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കെതിരെ സൈബര്‍ ആക്രമണം.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായിട്ട് കൂടി എന്തുകൊണ്ടാണ് പ്രിയങ്ക വെസ്റ്റേണ്‍ രീതിയിലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്നതെന്നാണ് തീവ്രദേശീയ വാദികളുടെ ചോദ്യം. പരമ്പരാഗതമായ സാരി ധരിച്ചായിരുന്നില്ലേ നില്‍ക്കേണ്ടിയിരുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. മാത്രമല്ല പതാകയെ ദുപ്പട്ടയാക്കി മാറ്റി പ്രിയങ്ക ഇന്ത്യന്‍ പതാകയെ അപമാനിച്ചെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയെ ഫോളോ ചെയ്യുന്നവരില്‍ ചിലര്‍ പറയുന്നത്.
താങ്കള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്നില്ലെന്നും ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു. താങ്കള്‍ ഇനി ഇന്ത്യയിലേക്ക് വരരുത്. ഒരു സാല്‍വാര്‍ കമ്മീസെങ്കിലും താങ്കള്‍ക്ക് ധരിക്കാന്‍ ഇല്ലായിരുന്നോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. സാരി ധരിക്കാമായിരുന്നില്ലേയെന്നും ഈയൊരു ദിവസത്തിലെങ്കിലും താങ്കളെ ആ വസ്ത്രത്തില്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും ചില യൂസര്‍മാര്‍ പ്രതികരിക്കുന്നു.
ദേശീയ പതാകയെ അപമാനിച്ചതിന് താരം മാപ്പു പറയണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം പ്രിയങ്കക്കെതിരായ വിമര്‍ശനത്തെ ശക്തമായി എതിര്‍ത്തും താരത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments