കഴിഞ്ഞ വര്‍ഷം സിനിമാ പ്രേമികള്‍ ബാഹുബലിയെ കട്ടപ്പ കൊന്നതെന്തിനു എന്നറിയാന്‍ ആകാംഷയോടെ കാത്തിരുന്നു. ആ ചോദ്യത്തിന് ഉത്തരവുമായി ബാഹുബലി 2 എത്തുകയും വന്‍ വിജയമായി മാറുകയും ചെയ്തു. എന്നാല്‍ ഇതുവരെയും ഉത്തരം കിട്ടാത്ത ഒരു ചോദ്യം സമ്മാനിച്ചുകൊണ്ടു അവസാനിപ്പിച്ച മലയാള ചലച്ചിത്രമാണ് സമ്മര്‍ ഇന്‍ ബേത്ലഹേം. 1998ലെ ഓണക്കാലത്ത് തീയറ്ററുകളില്‍ ഉത്സവം തീര്‍ത്ത ഈ സിബിമലയില്‍ ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കും ജയറാമിനും മഞ്ജുവാര്യര്‍ക്കുമൊപ്പം താരരാജാവ് മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ബാഹുബലിയെ കൊന്നതിന്റെ ഉത്തരം അന്വേഷിച്ച മലയാള സിനിമാ പ്രേമികളും സോഷ്യല്‍ മീഡിയയും ഒരു പോലെ അന്വേഷിച്ച കാര്യമാണ് സമ്മര്‍ ഇന്‍ ബേത്ലഹേമില് ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച നായിക ആരാണെന്നു. തിരക്കഥാകൃത്തോ സംവിധായാകനോ അത് പങ്കുവച്ചിരുന്നില്ലെന്നു ചിത്രത്തിലെ നായികമാരില്‍ ഒരാളായ ശ്രീജയ പറഞ്ഞിരുന്നു.
ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചോദ്യത്തിന് ഉത്തരം ലഭിച്ചു. സോഷ്യല്മീഡിയയുടേതാണ് ഈ പുതിയ കണ്ടെത്തല്‍. ചിത്രത്തിലെ നായികയായ മഞ്ജു വാര്യരാണ് ആ പൂച്ചക്കുട്ടിയെ അയച്ചതെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. സമ്മര്‍ ഇന്‍ ബെത്ലഹേമിലെ പൂച്ചയും ആറാം തമ്ബുരാനിലെ പൂച്ചയും തമ്മിലുള്ള സാമ്യതയാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കാരണം. ആറാം തമ്പുരാനിലെ ഒരു ദൃശ്യം വച്ചു കൊണ്ടാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.
Post Your Comments