മലയാള സിനിമയില്‍ തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് നടി അനുമോള്‍. ഒരു സിനിമയില്‍ തന്നെ നായികയാക്കി ഫിക്സ് ചെയ്തെന്നും താനറിയാതെ ആ സിനിമയുടെ പൂജ ചടങ്ങ് നടത്തിയെന്നും മലയാളത്തിലെ ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ അനുമോള്‍ വ്യക്തമാക്കി.
അനുവിന്‍റെ വാക്കുകളിലേക്ക്
“ഒരു സിനിമയില്‍ ഹീറോയിന്‍ ആയി എന്നെ ഫിക്‌സ് ചെയ്തു കഴിഞ്ഞിരുന്നു. എന്നിട്ട് ഞാനറിയാതെ ആ പടത്തിന്റെ പൂജ എന്നുപറഞ്ഞ് ചടങ്ങ് നടത്തി. അത് കഴിഞ്ഞിട്ട് അവിടെ മൂന്ന് നാല് പെണ്‍കുട്ടികള്‍ വന്ന് നായകന്റെ കൂടെ വെറുതെ ഫോട്ടോ എടുക്കുകയാണ്. ആ കുട്ടികളെ മുഴുവന്‍ നായികയാക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. എന്നിട്ട് ആ സിനിമ ചെയ്യാതെ ഞാന്‍ തിരിച്ചുപോന്നു. അവരെന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. അനു വരണം, ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രസ് മീറ്റ് നടത്തുമെന്ന്. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ധൈര്യായിട്ട് നടത്തു എന്ന്. ആ സിനിമ ഇന്നും നടന്നിട്ടില്ല.”-
Post Your Comments