ഫേസ്ബുക്ക് പോസ്റ്റുകളില്‍ ആര്‍ക്കും മനസിലാകാത്ത വിധമുള്ള കടുകട്ടി ഇംഗ്ലീഷ് ഭാഷയാണ് പൃഥ്വിരാജ് ഉപയോഗിക്കുന്നതെന്ന് പ്രേക്ഷകര്‍ക്കിടയില്‍ പൊതുവേ ഒരു പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
തനിക്കെതിരെയുള്ള ഇത്തരം ട്രോളുകളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
“ഞാന്‍ ട്രോളുകളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും മനോഹരമായ ട്രോളുകള്‍ ഉണ്ടാവട്ടെ. പലരും വളരെ ക്രിയേറ്റീവായിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. എന്റെ ഇംഗ്ലീഷ് ഭാഷ കമ്മ്യൂണികേറ്റ് ചെയ്യാന്‍ കഴിയാതെ പോകുന്നുവെങ്കില്‍ അത് എന്റെ ഭാഷയുടെ പ്രശ്നമാണ്. എന്റെ തെറ്റായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്”. പൃഥ്വിരാജ് വ്യക്തമാക്കി.
Post Your Comments