സൂപ്പര്‍ താരം കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന് ഇത് നല്ല കാലമാണ്. ശ്രുതിയുടെ 4 ചിത്രങ്ങളാണ് ഗംഭീര വിജയം സ്വന്തമാക്കിയിരിക്കുന്നത്. ശ്രുതിയുടെ കരിയറിന്റെ തുടക്കത്തില്‍ നിര്‍ഭാഗ്യ നായികയെന്ന പേര് കേട്ടങ്കിലും ഇപ്പോള്‍ സിനിമയില്‍ നല്ല കാലം വന്നതിന്റെ സന്തോഷത്തിലാണ് താരം. എന്നാല്‍ തന്റെ ചിത്രങ്ങള്‍ മികച്ച വിജയം സ്വന്തമാക്കിയെന്ന കാരണത്താല്‍ അമിതമായി ആഹ്ലാദ പ്രകടനം നടത്താനോ, ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചു കൂത്താടാനോ തന്നെ കിട്ടില്ലെന്നാണ് ശ്രുതി പറയുന്നത്. ജയവും, പരാജയവും സിനിമയുടെ ഭാഗങ്ങളാണ്. ഇതൊന്നും ഒരു ആനക്കാര്യമായി കാണാന്‍ താല്പര്യമില്ല. . ഞാന്‍ ചെയ്യുന്ന തൊഴിലിനോട് നീതി പുലര്‍ത്തുക എന്നതാണ് എന്റെ രീതി. ശ്രുതി ഹാസന് വ്യക്തമാക്കി.
Post Your Comments