GeneralLatest NewsMollywoodNEWS

“വിദേശരാജ്യങ്ങളിൽ ഏതെങ്കിലും നടന്റെയോ നടിയുടെയോ അഭിനയത്തിന്റെ വർഷക്കണക്കുകൾ പറഞ്ഞ് ആഘോഷങ്ങൾ നടന്നതായി കേട്ടറിവ് പോലുമില്ല”, ശ്രീനിവാസൻ

“വിവരമുള്ള സിനിമാ പ്രവർത്തകരുടെ ജീവിത രീതികൾ പരിശോധിച്ചാൽ വ്യത്യസ്തമായ പലതും അറിയാൻ കഴിയും. ആഘോഷിക്കേണ്ടത് എന്തൊക്കെയാണെന്ന് അവർക്ക് വ്യക്തമാണ്. ഹോളിവുഡിലോ, മറ്റു യൂറോപ്യൻ രാജ്യങ്ങളിലോ, ജപ്പാനിലോ, കൊറിയയിലോ, ചൈനയിലോ, ഒരിടത്തും തന്നെ ഒരു നടന്റെയോ നടിയുടെയോ അഭിനയത്തിന്റെ വർഷക്കണക്കുകൾ പറഞ്ഞ് ആഘോഷങ്ങൾ നടന്നതായി കേട്ടറിവ് പോലുമില്ല. അതിന്റെ കാരണം വ്യക്തമാണ്. അഭിനേതാക്കൾ പലരും വരും പോകും, സിനിമ അവിടെ തന്നെ നിൽക്കും. ആഘോഷങ്ങൾ വേണ്ടത് സിനിമകൾക്കാണ്.

ഏറ്റവും നല്ല സിനിമ, അത് പിന്നെയും കുറേ വർഷങ്ങൾക്കു ശേഷം ആഘോഷിക്കുന്നത് വളരെ നല്ലതാണ്. ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് 50 വർഷങ്ങളായി എന്നു പറഞ്ഞ് ആഘോഷിക്കാം, അതൊരു കലാസൃഷ്ടിയാണ്. അല്ലാതെ തികച്ചും വ്യക്തിപരമായുള്ള വാർഷിക ആഘോഷങ്ങളോട് എനിക്ക് തീരെ താൽപ്പര്യം തോന്നാറില്ല. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു ആഘോഷം നടത്താൻ ആരെങ്കിലും എന്നെ സമീപിച്ചാൽ ഞാൻ അതിനു നിന്ന് കൊടുക്കില്ല. അതിന്റെ ആവശ്യമില്ല. ഞാൻ തരക്കേടില്ലാത്ത ആളാണെന്ന് ഒരാള്‍ക്ക് സ്വയം തോന്നുമ്പോഴാണ് ഇത്തരത്തിലുള്ള വാർഷിക ആഘോഷങ്ങൾക്ക് തിരി തെളിയുന്നത്. ഞാൻ ആരുമല്ല എന്ന് എനിക്ക് വ്യക്തതയുള്ളതു കൊണ്ട് എന്നെക്കൊണ്ട് അത് പറ്റില്ല.”

ഒരു പ്രമുഖ ചാനലിലെ അഭിമുഖത്തിനിടയിൽ “സിനിമയിലെ അഭിനയത്തിന്റെ വാർഷിക ആഘോഷങ്ങളിലൊന്നും താൽപ്പര്യമില്ലേ” എന്ന ചോദ്യത്തിന് നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസൻ നൽകിയ മറുപടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button