CinemaGeneralKollywoodNEWSWOODs

റാ​ണ ദ​ഗ്ഗു​ബ​ട്ടി​യുമായുള്ള പ്രണയത്തെക്കുറിച്ച് കാജല്‍

തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി വിലസുകയാണ് കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍. സൂ​ര്യ, വി​ജ​യ്, അ​ല്ലു അ​ര്‍​ജു​ന്‍, അ​ജി​ത്, ധ​നു​ഷ്, പ​വ​ന്‍ ക​ല്യാ​ണ്‍, രാം​ച​ര​ണ്‍ ദക്ഷിണേന്ത്യന്‍ സിനിമകളിലെ യുവ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച കാജല്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബാ​ഹു​ബ​ലി എന്നൊരൊറ്റ സി​നി​മ​യി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ വിവി​ധ ​കോ​ണു​ക​ളി​ലു​ള്ള​വ​രു​ടെ ആ​രാ​ധ​ന സ്വ​ന്ത​മാ​ക്കി​യ റാ​ണ ദ​ഗ്ഗു​ബ​ട്ടിയുമായി പ്രണയത്തിലാണെന്നതാണ് ചര്‍ച്ചയ്ക്ക് കാരണം. എന്നാ​ല്‍ ഈ ​കേ​ള്‍​ക്കു​ന്ന വാ​ര്‍​ത്ത​ക​ളി​ലൊ​ന്നും സ​ത്യ​മി​ല്ലെ​ന്നാ​ണ് ന​ടി പ​റ​യു​ന്നു.

”നേ​നേ രാ​ജു നേ​നേ മ​ന്ത്രി എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാ​ല്‍ സൗ​ഹൃ​ദ​ത്തി​ന​പ്പു​റം ഒ​ന്നു​മി​ല്ല. അ​ദ്ദേ​ഹ​ത്തി​നോ​ട് എ​നി​ക്ക് ബ​ഹു​മാ​ന​മാ​ണ്. കാ​ര​ണം, പ്രൊ​ഫ​ഷ​ന്‍റെ കാ​ര്യ​ത്തി​ല്‍ വ​ള​രെ ക​ഠി​നാ​ധ്വാ​നി​യാ​ണ് റാ​ണ.  ബാ​ഹു​ബ​ലി​യു​ടെ വ​ന്‍ വി​ജ​യം റാ​ണ​യെ മാ​റ്റി​യി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് അ​ര്‍​ഹി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യാ​ണ് ബാ​ഹു​ബ​ലി​യി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത്..” കാ​ജ​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments


Back to top button