തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി വിലസുകയാണ് കാജല്‍ അഗര്‍വാള്‍. സൂര്യ, വിജയ്, അല്ലു അര്ജുന്, അജിത്, ധനുഷ്, പവന് കല്യാണ്‍, രാംചരണ്‍ ദക്ഷിണേന്ത്യന്‍ സിനിമകളിലെ യുവ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച കാജല്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബാഹുബലി എന്നൊരൊറ്റ സിനിമയിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ളവരുടെ ആരാധന സ്വന്തമാക്കിയ റാണ ദഗ്ഗുബട്ടിയുമായി പ്രണയത്തിലാണെന്നതാണ് ചര്‍ച്ചയ്ക്ക് കാരണം. എന്നാല്‍ ഈ കേള്‍ക്കുന്ന വാര്‍ത്തകളിലൊന്നും സത്യമില്ലെന്നാണ് നടി പറയുന്നു.
”നേനേ രാജു നേനേ മന്ത്രി എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ സൗഹൃദത്തിനപ്പുറം ഒന്നുമില്ല. അദ്ദേഹത്തിനോട് എനിക്ക് ബഹുമാനമാണ്. കാരണം, പ്രൊഫഷന്റെ കാര്യത്തില്‍ വളരെ കഠിനാധ്വാനിയാണ് റാണ. ബാഹുബലിയുടെ വന്‍ വിജയം റാണയെ മാറ്റിയിട്ടില്ല. അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്വീകാര്യതയാണ് ബാഹുബലിയിലൂടെ സ്വന്തമാക്കിയത്..” കാജല്‍ പറയുന്നു.
Post Your Comments