ഒട്ടേറെ ബോളിവുഡ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാളി ഛായാഗ്രാഹകന്‍ കെയു മോഹനന്‍ മലയാളത്തിലേക്ക്. ബോളിവുഡ് ചിത്രങ്ങളുടെ തിരക്കാണ് അദ്ദേഹത്തെ മലയാളത്തില്‍ നിന്നു വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ‘തലാഷ്’, ‘റായീസ്’, ‘ജബ് ഹാരി മെറ്റ് സേജെൽ’ തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ ഛായാഗ്രാഹകനായിരുന്നു കെയു മോഹനന്‍. വേണു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിലാണ് കെ.യു മോഹനന്‍ ദൃശ്യ ചാരുത സമ്മാനിക്കാന്‍ എത്തുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ക്യാമറ പ്രാധാന്യം ഏറെയാണ്. ഓഗസ്റ്റ് 17മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Post Your Comments