
മലയാളത്തിലെ സൂപ്പര്‍ യുവതാരം ടോവിനോയുടെ തമിഴ് ചിത്രം ‘അഭിയും അനുവും’ റിലീസിന് തയ്യാറെടുക്കുന്നു. പ്രണയ പശ്ചാത്തലമുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഛായാഗ്രാഹകയായ ബി ആര് വിജയലക്ഷ്മി ആണ്. ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രാഹക കൂടിയാണ് ബി ആര് വിജയലക്ഷ്മി. ചിത്രത്തിന് ആശംസകളറിയിച്ച് തമിഴിലെ സൂപ്പര്‍ ഹിറ്റ് ഫിലിം മേക്കര്‍ ഏ ആര് മുരുഗദോസ് രംഗത്തെത്തി. ടോവിനോയുടെ ആദ്യ തമിഴ് ചിത്രമാണ് ‘അഭിയും അനുവും’, ‘അഭിയുടെ കഥ അനുവിന്റെയും’ എന്ന പേരില്‍ ചിത്രം മലയാളത്തിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
Post Your Comments