മോശമായി പെരുമാറിയെന്നു ആരോപിച്ച് സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരെ നടി നല്കിയ കേസ് ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പൊലീസ്. ഒരാളുടെ ശരീരഭാഗം മറ്റൊരാളുടേതെന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതും സ്ത്രീകള്‍ക്ക് നേരെയുള്ള അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. അതിനാല്‍ ഇൗ കേസ് ഒത്തുതീര്‍പ്പാക്കാനാവില്ല. അതേ സമയം പരാതിയിലുള്ള സാമ്പത്തിക ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പാകാമെന്നാണ് പൊലീസ് നിലപാട്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയ നടന് അജു വര്‍ഗീസിനെതിരെ കേസെടുത്തപ്പോള്‍ തനിക്ക് പരാതിയില്ലെന്ന് നടി അറിയിച്ചിരുന്നു. എന്നാല്‍ ആ സംഭവത്തില്‍ കേസുമായി മുന്നോട്ടു പോവുകയായിരുന്നു ഹൈക്കോടതി. അതേ നിലപാടാണ് ഈ കേസിലും പൊലീസ് സ്വീകരിച്ചത്.
ജീന്‍ പോളിനു പുറമെ നടന് ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അരവിന്ദ് എന്നിവര്‍ക്കുമെതിരെയാണ് നടി പരാതി ഉന്നയിച്ചിരുന്നത്. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല. പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലം പറഞ്ഞു. മറ്റൊരു നടിയുടെ ശരീരഭാഗങ്ങള്‍ തേന്റതെന്ന നിലയില്‍ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചു എന്നിവയാണ് പരാതിയിലെ ആരോപണങ്ങള്‍. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബി 2വില്‍ അഭിനയിച്ച നടിയാണ് സംവിധായകനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിെന്റ സെന്‍സര്‍ കോപ്പി പരിശോധിച്ച പൊലീസ് ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഉണ്ടായിരുന്ന സമയത്താണ് പ്രതിഭാഗം കേസ് ഒത്തുതീര്‍പ്പാക്കുകയാണെന്നു കോടതിയെ അറിയിച്ചത്.
എന്നാല്‍ പ്രതിഫലം നല്‍കിയില്ലെന്ന കേസ് ഒത്തു തീര്‍പ്പാക്കമെന്നും മറ്റു കേസുകളില്‍ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും പൊലീസ്പറയുന്നു. ഇക്കാര്യം എറണാകുളം സെഷന്‍സ് കോടതിയെ അറിയിക്കും. ജീന്‍ പോള്‍ ലാലിനും മറ്റു നാലുപേര്‍ക്കുമെതിരെ നല്കിയ പരാതി താന്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി കോടതിയെ അറിയിച്ചിരുന്നു. പ്രതികളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും കാണിച്ച് നടി അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
Post Your Comments