സലീം കുമാറുമായുള്ള ഹൃദയസ്പര്‍ശിയായ ബന്ധത്തെക്കുറിച്ച് മനസ്സു തുറന്ന് നടന്‍ ജയസൂര്യ. തനിക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന തന്‍റെ ആദ്യ ഗുരുവായിരുന്നു സലീം കുമാറെന്ന് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്ന സലീം കുമാറിന്‍റെ ‘കറുത്ത ജൂതന്‍’ എന്ന സിനിമയ്ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടാണ് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ജയസൂര്യയുടെ എഫ്ബി പോസ്റ്റ്
സലീമേട്ടനുമായുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്.. ഈ ഫ്ളാഷ് ബാക്കുകൾ എന്നും ഒരു lag ആയതു കൊണ്ട് അത്രയും പറയുന്നില്ല. എന്തായാലും ഞാൻ അടുത്ത് പരിചയപ്പെട്ട, എനിയ്ക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന എന്റെ ആദ്യ ഗുരു.ആ മിമിക്രിക്കാരനിൽ നിന്ന് സലിമേട്ടൻ മികച്ച നടനുള്ള national award വാങ്ങി. ഇന്നിതാ ”കറുത്ത ജൂതൻ” എന്ന സിനിമയക്ക് കഥയും, തിരക്കഥയും, സംഭാഷണവും, രചിച്ച് അത് സംവിധാനവും ചെയ്തിരിയ്ക്കുന്നു. ഈ വർഷത്തെ നല്ല കഥയ്ക്കുള്ള kerala state-അവാർഡും ഈ ചിത്രത്തിന് തന്നെ .അഭിമാനം തോന്നുന്നു സലീമേട്ടോ…. ഈ മാസം 18 ന് റിലീസ് ചെയ്യാൻ പോകുന്ന “കറുത്ത ജൂതന്” വേണ്ടി ഞങ്ങൾ കാത്തിരിയ്ക്കുന്നു. ഇനിയും ഇതുപോലെയുള്ള മികച്ച ചിത്രങ്ങൾ സലീമേട്ടന് സംവിധാനം ചെയ്യാൻ കഴിയട്ടെ എന്ന്, അതിൽ എല്ലാം നായകനായി അഭിനിയക്കാൻ പോകുന്ന സലീമേട്ടന്റെ സ്വന്തം ജയസൂര്യ.
Post Your Comments