സ്വാതന്ത്ര്യം എന്നത് അടിസ്ഥാനപരമായി വ്യക്തിസ്വാതന്ത്ര്യമാണെന്ന് സംവിധായിക അഞ്ജലി മേനോന്. സ്വന്തം തിരഞ്ഞെടുപ്പുകൾ മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മുന്നിൽ വിചാരണ ചെയ്യപ്പെടുന്ന സാഹചര്യമാണിന്നുള്ളതെന്നും അഞ്ജലി മേനോന്പറയുന്നു.
“സ്വന്തം ഇഷ്ടപ്രകാരം ഒരു കോഴ്സോ ജോലിയോ തിരഞ്ഞെടുത്താൽ, ജീവിതത്തിലേക്ക് ഇഷ്ടമുള്ള വ്യക്തിയെ തിരഞ്ഞെടുത്താൽ, അങ്ങനെ സ്വന്തം ജീവിതത്തിലെ ഓരോ തിരഞ്ഞെടുപ്പിനു മുന്നിലും പരിചിതരുടെയും അപരിചിതരുടെയും ചോദ്യങ്ങൾക്കു മുന്നിൽ നിന്നുകൊടുക്കേണ്ട സാമൂഹിക സാഹചര്യം ദുസ്സഹമാണ്.
ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നതിനൊപ്പം തന്നെ വിവാഹം കഴിക്കാതെ ജീവിക്കാനുള്ള അവകാശവും ഒരു വ്യക്തിക്കുണ്ട്. ഈ തലമുറയിൽ അങ്ങനെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. പക്ഷേ, അങ്ങനെയൊരു തീരുമാനമെടുക്കുന്നയാൾ എത്രയേറെ ചോദ്യങ്ങളെയാണു നേരിടേണ്ടി വരിക.”
Post Your Comments