GeneralLatest NewsMollywoodNEWS

34 വയസ്സിനുള്ളിൽ 100 സിനിമകളുമായി പ്രിത്വിരാജ്. ഇതിലും കുറഞ്ഞ പ്രായത്തിൽ ഈ കടമ്പ കടന്ന മറ്റു സൂപ്പർ താരങ്ങൾ ആരൊക്കെയാണ്?

34 വയസ്സിനുള്ളിൽ 100 സിനിമകൾ പൂർത്തിയാക്കിയ മികവുമായി മലയാളത്തിലെ തിളക്കമാർന്ന താരം പ്രിത്വിരാജ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പത്തൊൻപതാം വയസ്സിൽ സിനിമാ അഭിനയം തുടങ്ങിയ പ്രിത്വിരാജ് ഈ കഴിഞ്ഞ 15 വർഷങ്ങൾ കൊണ്ടാണ് സിനിമയിൽ സെഞ്ചുറി കുറിച്ചത്. എന്നാൽ നിലവിൽ ഇന്ത്യൻ സിനിമയിൽ ഇതേ നേട്ടം ഇതിലും കുറഞ്ഞ പ്രായത്തിൽ കൈവരിച്ച വേറെയും പ്രതിഭാശാലികളായ താരങ്ങളുണ്ടെന്നതാണ് വാസ്തവം.

കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി എന്നിവരാണ് ആ താരങ്ങൾ. 26’ആം വയസ്സിലാണ് മോഹൻലാൽ തന്റെ 100 ചിത്രങ്ങൾ പൂർത്തിയാക്കിയത്. കമൽഹാസൻ അത് 27’ആം വയസ്സിലും, മമ്മൂട്ടി 33’ആം വയസ്സിലും ഈ നേട്ടം കൈവരിച്ചു. ഇതൊന്നും തന്നെ പ്രിത്വിരാജിന്റെ മികവിനെ കുറച്ച് കാണിക്കുന്നതല്ല. കാരണം, എൺപതുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാലത്തെ സിനിമാ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ഒരു വർഷം 30’നു മുകളിൽ സിനിമകൾ ചെയ്ത് റെക്കോർഡിട്ട താരങ്ങളാണ് മമ്മൂട്ടിയും, മോഹൻലാലും. ഇക്കാലത്ത് അത് തികച്ചും അപ്രാപ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button