“ഒരിക്കൽ ദുബായിൽ ഒരു പരിപാടിയ്ക്ക് പോയപ്പോൾ, അവിടെ അക്ഷയ് കുമാറും, ജോൺ എബ്രഹാമും അതിലെ പ്രധാന അതിഥികളായിരുന്നു. ഒപ്പമുണ്ടായിരുന്ന പലരും അവരോടൊപ്പം ഫോട്ടോ എടുക്കാൻ നിന്നു. ഞാൻ അതിൽ താൽപ്പര്യം കാണിക്കാതെ മാറി നിന്നു. അപ്പോൾ എന്റെയൊരു സുഹൃത്ത് എന്നോട് ചോദിച്ചു, നീ എന്താ അവരോടൊപ്പം ഫോട്ടോ എടുക്കാൻ നിൽക്കാത്തത് എന്ന്. ഞാൻ അവനോടു പറഞ്ഞു, എടോ മമ്മൂട്ടിയെ കണ്ടവർ, യേശുദാസിന്റെ ശബ്ദം കേട്ടവർ, പിന്നെ വേറെ ആരുടെ പിറകെയും ആരാധന മൂത്ത് അലയില്ല, എന്ന്.
ഞാൻ കണ്ട ഏറ്റവും വലിയ താരം മമ്മൂക്ക തന്നെയാണ്. ആ വ്യക്തിത്വം പല രീതിയിലും നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് ഒരിക്കലും അവഗണിക്കാൻ കഴിയില്ല.”
ഒരു പ്രമുഖ ടി.വി ചാനലിലെ അഭിമുഖത്തിൽ നടൻ അനൂപ് മേനോൻ പറഞ്ഞതാണിത്.
Post Your Comments