കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ ആഞ്ഞടിച്ച് സംവിധായകന് ആഷിഖ് അബു. നാലഞ്ചുപേര് ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത ‘ധൈര്യശാലി’ യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്. ആ തോക്ക് അദ്ദേഹം താഴെ വയ്ക്കാറില്ലെന്നും ആഷിഖ് അബു പറയുന്നു.
ടി.വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും ‘തോക്ക് ‘ നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണെന്നും ആഷിഖ് പരിഹാസത്തോടെ ചോദിക്കുന്നു.
Post Your Comments