NEWSNostalgia

ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി “മിലേ സുര്‍ മേരാ തുമാരാ”

നാഷണല്‍ ഇന്റഗ്രേഷന്‍റെ ഭാഗമായി 1988 ലെ സ്വാതന്ത്ര്യദിനത്തിലാണ് ആദ്യമായി ” മിലേ സുര്‍ മേരാ തുമാര ” എന്ന ദൃശ്യഗാനം ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തത്. അന്ന് കലാ- സിനിമ- കായിക രംഗത്ത്‌ മുന്നില്‍ നിന്നിരുന്ന ഒട്ടനവധി പ്രമുഖ വ്യക്തികള്‍ ഈ ഗാനത്തില്‍ പങ്കു കൊണ്ടിരുന്നു. ദേശീയ ഗാനത്തിന്റെയും വന്ദേമാതരത്തിന്റെയും തൊട്ടടുത്ത സ്ഥാനമാണ് ഇന്നും ഈ ഗാനത്തിനുള്ളത്.

ദേശീയ അഖണ്ഡതയും ഐക്യവും പ്രചരിപ്പിക്കുന്നതിനായാണ് ദൂരദര്‍ശനും വാര്‍ത്താവിനിമയ മന്ത്രാലയും ചേര്‍ന്ന് ഈ വീഡിയോ ഗാനം നിര്‍മ്മിച്ചത്. ഗാനത്തിന്റെ രചന അശോക് പഥ്കിയും സംഗീതം ലൂയിസ് ബാങ്ക്‌സും ആയിരുന്നു. ഹിന്ദുസ്ഥാനി രാഗം ഭൈരവി ( സിന്ധു ഭൈരവി ) യിലാണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷി, കവിതാ കൃഷ്ണമൂര്‍ത്തി , ശുഭാംഗി ബോസ്, സുചിത്ര മിശ്ര , എന്നിവര്‍ പാടി തുടങ്ങി ഒടുവില്‍ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ പാടി അവസാനിപ്പിക്കുന്നു ഈ ഗാനം.

ഈ ദൃശ്യഗാനത്തില്‍ പ്രശസ്ത നടന്മാരായ അമിതാഭ് ബച്ചന്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി , ഓം പൂരി, കമലഹാസന്‍ , പ്രതാപ് പോത്തന്‍, ഗായിക ലതാ മങ്കേഷ്കര്‍ , നര്‍ത്തകി മല്ലികാ സാരാഭായ്, , നടിമാരായ ഷര്‍മിളാ ടാഗോര്‍ , ഹേമമാലിനി, തനുജ, രേവതി , കെ ആര്‍ വിജയ, വഹീദ റഹ്മാന്‍ , ശബാന ആസ്മി, ക്രിക്കറ്റ് താരം നരേന്ദ്ര ഹിര്‍വാനി, സംഗീതജ്ഞരായ പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷി , ഡോ . ബാല മുരളി കൃഷ്ണ എന്നിവര്‍ പങ്കെടുത്തിരുന്നു.

ഈ ഗാനത്തിൽ ‘മിലേ സുര്‍ മേരാ തുമാര മിലേ സുര്‍ മേരാ തുമാര , തൊ സുര്‍ ബനേ ഹമാര’ എന്ന ഒരു വാചകം പതിനാലു ഇന്ത്യന്‍ ഭാഷകളില്‍ പാടുന്നുണ്ട്. ഈ വാചകം ഇന്ത്യയിലെ ഏതൊക്കെ വിവിധ ഭാഷകളില്‍ പാടുന്നു എന്ന് നോക്കാം. ഗാനത്തിന്റെ വരികളിലൂടെ…

“മിലേ സുര്‍ മേരാ തുമാര തൊ സുര്‍ ബനേ ഹമാര…സുര്‍ കി നദിയാം ഹര്‍ ദിശാ സെ ബെഹകെ സാഗര്‍ മേം മിലേ ..ബാദലോം കാ രൂപ് ലേകര്‍ ബര്‍സേ..ഹല്‍കെ ഹല്‍കെ…..മിലേ സുര്‍ മേരാ തുമാര തൊ സുര്‍ ബനേ ഹമാര……….മിലേ സുര്‍ മേരാ തുമാര.”

● കാശ്മീരി – ചായ്ന്‍ തരജ് തഹിന്‍ ന്യായ് തരജ് ഇക് ബട്ട് ബനിയെ സായെന്‍ തരജ്……
.
● പഞ്ചാബി – തേരാ സുര്‍ മിലേ സുര്‍ ദേ നാല്‍ ……മില്‍കെ ബനേ ഏക്‌ നാ സുര്‍ താല്‍
.
● ഹിന്ദി – മിലേ സുര്‍ മേരാ തുമാര തൊ സുര്‍ ബനേ ഹമാര….
.
● സിന്ധി – മൊഹ്ഞ്ജോ സുര്‍ തോഹി ദേശാ പ്യാരാ മിലേ ജദേ ….ഗീത് അഷാന്‍ജോ മധുര്‍ തരാനോ ബനേ തദേ….
.
● ഉര്‍ദ്ദു – സുര്‍ കാ ദരിയാ ബെഹ് കെ സാഗര്‍ മേം മിലേ ….
.
● പഞ്ചാബി – ബാദ് ലാന്‍ ദാ രൂപ്‌ ലേകേ……..ബര് സനേ ..ഹോലേ…ഹോലേ…
.
● തമിഴ് – ഇസൈന്താല്‍ നം ഇരുവരിന്‍ സ്വരമും നമതാകും …..ദിശൈ വേര്‍ ആനാലും ആരിസേര്‍ ആറുകള്‍ മുകിലായ് മഴയായ് പോഴിവത് പോല്‍ ഇസൈ…നം ഇസൈയ്…
.
● കന്നഡ – നന്ന ധ്വനിഗെ നിന്ന ധ്വനിയാ …സേ തിരന്തേ നമ്മ ധ്വനിയാ
.
● തെലുങ്ക് – നാ സ്വരമു … നീ സ്വരമു സംഗമമയ് മനസ്വരംഗാ അവതരിഞ്ചേയ്….
.
● മലയാളം – എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേര്‍ന്നു നമ്മുടെ സ്വരമായ് ….
.
● ബംഗള – തോമാര്‍ ഷൂര്‍ മോദേര്‍ ഷൂര്‍ ….സൃഷ്ടി കൊരൂര്‍…കൊയികോ ഷൂര്‍……. തോമാര്‍ ഷൂര്‍ മോദേര്‍ ഷൂര്‍ …….
.
● ആസാമീസ് – സൃഷ്ടി ഹോക് വോയ് കൊത്താ
.
● ഒറിയ – തോമാ മോരാ സ്വരെര്‍ മിലന് …. സൃഷ്ടി കോരി ചാലുബോചത്തനൊ
.
● ഗുജറാത്തി – മലെ സുര്‍ ജോ തൊ താരോ മാരോ , ബനേ ആപനോ സൂര് നിരാലോ..
.
● മറാത്തി – മാജ്യാ തുംജ്യാ ജൂല്‍ത്താ ധാരാ മധുര് സുരാച്ച്യാ ബരസ്തീ ധാരാ….
.
● ഹിന്ദി – സുര്‍ കി നദിയാം ഹര്‍ ദിശ സെ ബെഹകെ സാഗര്‍ മേം മിലേ ബാദലോം കാ രൂപ് ലേകര്‍ ബര്‍സേ..ഹല്‍കെ ഹല്‍കെ.

ഓ ഓ ഓ ……..മിലേ സുര്‍ മേരാ തുമാര …. മിലേ സുര്‍ മേരാ തുമാര…..തൊ സുര്‍ ബനേ ഹമാര……….മിലേ സുര്‍ മേരാ തുമാര…..

അരുൺ ദിവാകരന്‍

shortlink

Related Articles

Post Your Comments


Back to top button