CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

മാസ്മരിക പ്രണയത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍

 
ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ മണിരത്നം ചിത്രമാണ്‌ റോജ. രാഷ്ട്രീയ-പ്രണയ ചിത്രമായ റോജ അരവിന്ദ് സ്വാമിയും മധുബാലയും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയാണ്. 1992-ൽ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിലൂടെ സിനിമ ലോകത്തിനു മികച്ച ഒരു സംഗീതത്ത സംവിധായകനെയും ഗായികയും ലഭിച്ചു .
 
എ.ആർ. റഹ്‌മാൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിലൂടെ മിന്മിനിയെന്ന ഗായിക ശ്രദ്ധിക്കപ്പെട്ടു. തന്റെ ആദ്യ പ്രണയിനി എന്നാണു റഹ്മാന്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. റോജയിലെ പാട്ടുകളോടാണ് തനിക്ക് ആദ്യമായി പ്രണയം തോന്നിയതെന്നും ആദ്യ കാമുകിയെ മറക്കാനാകാത്തതുപോലെ ആദ്യ സിനിമയിലെ പാട്ടുകളും മറക്കാനാകില്ലെന്നും റഹ്മാന്‍ പറയുന്നു.
 
മഴയും മഞ്ഞായും നിറയുന്ന പ്രണയത്തിന്‍ കുളിരേകിയ റോജ എത്തിയതും ഇരുപത്തി അഞ്ചു വര്ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വാതന്ത്ര്യ ദിനത്തിലായിരുന്നു. ഈ ചിത്രത്തിന്‍റെ മാസ്മരിതയ്ക്ക് പിന്നില്‍ മണിരത്നം മാജിക്കാണോ റഹ്മാന്‍ മാജിക്കാണോ എന്ന ചോദ്യം ഇന്നും ഉത്തരം നല്‍കാന്‍ പ്രയാസമുള്ള ഒന്നായി ഓരോ സിനിമാ പ്രേമിയുടെയും മുന്നില്‍ നില്‍ക്കുന്നു. എന്തു തന്നെ ആയാലും റോജയുടെ സുഗന്ധത്തിനു ഇന്നും മാറ്റമില്ലാതെ നില്‍ക്കുന്നു.
 
പ്രണയ ചുവപ്പിന്റെ മഴവില്ലഴകായി ഇന്നും ആരാധക പ്രീതി നഷ്ടപ്പെടാതെ നില്‍ക്കുന്ന റോജ ഹിന്ദി, മറാഠി ,മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button