സൂപ്പര്‍ താരങ്ങളായ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാര്‍ത്ത തമിഴ് ലോകം നിത്യവും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. ഇരുവരുടെയും രാഷ്ട്രീയ കാഴ്ചപാടുകള്‍ പല വേദികളിലും ഇവര്‍ തന്നെ വിശദീകരിച്ചിട്ടുള്ളതാണ്. രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ പളനിസ്വാമി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു കമല്ഹാസന് ട്വീറ്ററില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
“തന്റെ സര്‍ക്കാരിന് കീഴില്‍ അഴിമതി നടക്കുമ്പോള്‍ ഒരു മുഖ്യമന്ത്രി രാജിവെക്കണം. എന്തുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളൊന്നും അത് ആവശ്യപ്പെടാത്തത്? മെച്ചപ്പെട്ട തമിഴ്നാടാണ് എന്റെ ലക്ഷ്യം. ആര്‍ക്കാണ് എന്റെ ശബ്ദം ശക്തിപ്പെടുത്താനുള്ള ധൈര്യം? ഡിഎംകെയും എഐഎഡിഎംകെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ജനതയെ സഹായിക്കേണ്ട ഉപകരണങ്ങളാണ്. ഇപ്പോഴും നമ്മള് അടിമകളാണ്, അഴിമതിയില്‍ നിന്ന് മോചിതരാകുംവരെ. ഒരു പുതിയ സ്വാതന്ത്ര്യസമരത്തിനായി കാത്തിരിക്കുക. ആ സമരം നമ്മള് ജയിച്ചിരിക്കും”.- കമല്ഹാസന്
Post Your Comments