CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

അവതാരകയുടെ വിവരക്കേടും, മമ്മൂട്ടിയുടെ ശകാരവും

 

മലയാള സിനിമയിലെ മെഗാതാരം മമ്മൂട്ടി വളരെ ജാഡയുള്ള താരമാണെന്ന് പലരും പറയാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മമ്മൂട്ടിയുടെ ഒരു വീഡിയോയാണ്. സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന ചിത്രമാണ് പുളളിക്കാരന്‍ സ്റ്റാറാ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് കഴിഞ്ഞ ദിവസം ആഘോഷപൂര്‍വ്വം നടന്നു. അതിനിടയില്‍ അവതാരകയുടെ അശ്രദ്ധയ്ക്കും അറിവില്ലായ്മയ്ക്കും കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. പരിപാടി അവതരിപ്പിക്കാനെത്തിയ അവതാരക പങ്കെടുക്കുന്നവരുടെ പേര് തെറ്റായി വായിച്ചു. ഉടന്‍ തന്നെ മമ്മൂട്ടിയുടെ പ്രതികരണവും എത്തി. കലാഭവന്‍ ഷാജോണിന്റെ പേരാണ് അവതാരിക തെറ്റായി വായിച്ചത്. കലാഭവന്‍ ഷാജോണിനെ ഷാനുവെന്നാണ് അവതാരക വിളിച്ചത്. ഇതിന് അവതാരികയ്ക്ക് നല്ല ഉഗ്രന്‍ മറുപടിയാണ് മമ്മൂട്ടി സ്റ്റേജില്‍വച്ചുതന്നെ നല്‍കിയത്.

‘ പല ആള്‍ക്കാരെയും ഇവിടെ കൂടിയിരുന്നവര്‍ക്ക് അറിയാവുന്ന അത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനുവെന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭവന്‍ ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണ്. അദ്ദേഹത്തെയൊക്കെ തിരിച്ചറിയുന്നത് നല്ലതാണെന്നും’ അവതാരകയോടായി മമ്മൂട്ടി പറഞ്ഞു.
ചില സമയത്ത് എനിക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ടെന്നും ചിലതൊക്കെ കണ്ടാല്‍ ഉടന്‍തന്നെ പറഞ്ഞുപോകും. അവതാരകയോട് സോറി പറയുകയും മമ്മൂട്ടി ചെയ്തു. എന്തായാലും അവതാരകമാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഇത്തരം മറുപടി അനിവാര്യമാണെന്ന വികാരമാണ് സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്നത്. മമ്മൂട്ടി, കലാഭവന്‍ ഷാജോണ്‍, ദീപ്തി, ഉണ്ണി മുകുന്ദന്‍, ശ്യാംധര്‍, എം.ജയചന്ദ്രന്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button