നവമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചതിക്കുഴികള്‍ ഒരുക്കുന്ന ഇടമായി മാറുന്ന വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുകയാണ്. സൈബര്‍ ഇടം ഇപ്പോള്‍ ഞരമ്പു രോഗികളുടെ വിഹാര കേന്ദ്രമായി മാറുന്നുണ്ട്. സൗഹൃദത്തെയും പ്രണയത്തെയും ചൂഷണം ചെയ്യുന്ന ഞരമ്പു രോഗികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ടെലിവിഷന്‍ അവതാരക ശ്രീജ നായര്‍.
വാട്സ് ആപ്പിലൂടെ തന്റെ ഫോട്ടോകള്‍ ആവശ്യപ്പെട്ടയാള്‍ക്ക് ആവശ്യക്കാരന്റെ നമ്ബര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്താണ് ശ്രീജ പണി കൊടുത്തത്. 919207419340 – ഈ ഫോണ്‍ നമ്ബറുകാരന് അത്യാവശ്യമായി ആരെങ്കിലുമൊക്കെ കുറച്ച് ഫോട്ടോകള്‍ അയച്ചുകൊടുക്കാമോ? ഏതുതരം ഫോട്ടോകള്‍ ആണെന്ന് മനസ്സിലായിക്കാണുമല്ലോ ( എനിക്ക് സമയം ഇല്ലാഞ്ഞിട്ടാണേ ) എന്നു പറഞ്ഞു കൊണ്ടാണ് ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ നിരന്തരം ശല്ല്യപ്പെടുത്തുന്ന വ്യക്തിക്കെതിരെയാണ് ശ്രീജയുടെ പോസ്റ്റ്. മാക്സിമം ഷെയര്‍ ചെയ്യണം എന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു.
ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
Pl ..Pl..Pl.. Maximum Share.. Urgent..
രാവിലെ നല്ല തിരക്കിലാണെങ്കിലും വളരെ അത്യാവശ്യമുള്ള ഒരു കാര്യമായതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് .. 919207419340 – ഈ ഫോണ്‍ നമ്ബറുകാരന് അത്യാവശ്യമായി ആരെങ്കിലുമൊക്കെ കുറച്ച് ഫോട്ടോകള്‍ അയച്ചുകൊടുക്കാമോ? ഏതുതരം ഫോട്ടോകള്‍ ആണെന്ന് മനസ്സിലായിക്കാണുമല്ലോ ( എനിക്ക് സമയം ഇല്ലാഞ്ഞിട്ടാണേ ) രാവിലെ മുതല്‍ വാട്ട്സാപ്പില്‍ വന്ന് ഫോട്ടോയുടെ അത്യാവശ്യം പറയുന്നുണ്ട്. അതും എന്റെ ഫോട്ടോകള്‍ വേണമെന്നാണ് പറയുന്നത്. അവന്റെ മെസ്സേജ് വായിച്ചപ്പോള്‍ എനിക്കും തോന്നി അവന് വളരെ അത്യാവശ്യമാണെന്ന്.. എന്റെ ഫോട്ടോകള്‍ തല്ക്കാലം അവൈലബിള്‍ അല്ലാത്തതുകൊണ്ട് എവിടുന്നേലും കുറച്ചു ഫോട്ടോകള്‍ സംഘടിപ്പിച്ചു കൊടുക്കാമോ ബ്ലീസ് .. കൊടുക്കുന്നവര്‍ക്ക് 101 പുണ്യം കിട്ടും..
Post Your Comments