ആദ്യകാല നായിക മധുബാലയുടെ ജീവിതം വെള്ളിത്തിരയില്‍ ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് സിനിമാ ലോകം. സിനിമയില്‍ മധുബാലയായി ആരെത്തുമെന്നുനുള്ള ചര്‍ച്ച നടക്കുകയാണ്. എന്നാല്‍ മധുബാലയാകാന്‍ അനുയോജ്യയായ നടിയാരെന്ന് ചോദിച്ചാല്‍ സഹോദരി മധുര് ബിര്ജിക്ക് ഒരു മറുപടിയേ ഉള്ളൂ. കരീന കപൂര്‍ ഖാന്. മധുബാലയുടെ ഹ്യൂമര്‍സെന്‍സും കഥാപാത്രങ്ങളോടുള്ള സമീപനവുമൊക്കെ കരീനയ്ക്കാണ് കൂടുതലെന്നാണ് മധുര് ബിര്‍ജി പറയുന്നു.
”മധുബാലയുടെ ജീവിതം സിനിമയാക്കാന്‍ ആദ്യം സമീപിച്ചവരോടു മാധുരി ദീക്ഷിതിന്റെ പേരായിരുന്നു താന്‍ പറഞ്ഞിരുന്നത്. മധുവിന്റെ അതേ നൃത്തശൈലിയാണ് മാധുരിയുടെയും. എന്നാല്‍ ഇപ്പോള്‍ വന്നവരോട് കരീനയെയാണ് നിര്‍ദ്ദേശിച്ചതെന്നു”- മധുര് പറയുന്നു.
പ്രസവത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്ന കരീന വീരേ ദി ദിവാനേ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതിനിടയില്‍ മധുബാലയായി അഭിനയിക്കാന്‍ തയാറാണെന്ന വിവരം കരീന അണിയറ പ്രവര്‍ത്തകരെ അറിയിച്ചതായും ബോളിവുഡില്‍ നിന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.
Post Your Comments