GeneralKollywoodNEWS

ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല, തന്‍റെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനെക്കുറിച്ച് അനുഷ്ക

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് നടി അനുഷ്ക ഷെട്ടി. അഭിനയത്തിനപ്പുറം നായികമാരുടെ ശരീര സൗന്ദര്യത്തിനും പ്രാധാന്യം നല്‍കുന്നവര്‍ ഏറെയാണ്‌ തമിഴ് ചലച്ചിത്രലോകത്ത്. ആരാധകരെ ആകര്‍ഷിക്കും വിധം തന്‍റെ സൗന്ദര്യം നിലനിര്‍ത്തുന്നതിനെക്കുറിച്ച് അനുഷ്ക പങ്കുവയ്ക്കുന്നതിങ്ങനെ

“ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല. വെള്ളം കുടിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം. ഒരു ദിവസം ആറു ലിറ്റര്‍ വെള്ളം വരെ കുടിക്കും. എല്ലാം കഴിക്കാന്‍ ഇഷ്ടമല്ല. ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണം. മുഖത്ത് പുരട്ടാനും തേന്‍ ഉപയോഗിക്കും. നാരങ്ങ ഉപയോഗിച്ച്‌ കാലുകളിലെ കറുത്ത പാട് കളയും. മുടിയുടെ കാര്യത്തിലും കൃത്രിമമായി ഒന്നും ചെയ്യാറില്ല. നന്നായി എണ്ണ തേച്ചു കുളിക്കും. ഒലീവ് ഓയിലും വെളിച്ചെണ്ണയുമാണ് ഉപയോഗിക്കുന്നത്.

സ്ഥിരമായി യോഗ ചെയ്യുന്നതാണ് ശരീരം ഫിറ്റായി ഇരിക്കുന്നതിന്റെ രഹസ്യം. മുപ്പത് മിനിട്ട് വ്യായാമം ചെയ്യും. പച്ചക്കറികളും പഴങ്ങളും മാത്രമാണ് പ്രധാന ഭക്ഷണം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉറക്കത്തിന് പ്രധാന പങ്കുള്ളതിനാല്‍ രാത്രി എട്ട് മണിയാകുമ്പോഴേക്കും ഉറങ്ങാന്‍ കിടക്കും”.

shortlink

Related Articles

Post Your Comments


Back to top button