നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന് ജയിലിലായ നടന്‍ ദിലീപ് പുറത്തിറങ്ങിയാല്‍ വെട്ടിലാകുന്നത് പോലീസ് കേന്ദ്രം. വിചാരണയില്‍ ഹാജരാക്കാന്‍ പറ്റിയ ഗൂഢാലോചന തെളിവുകളായി മെറ്റീരിയല്‍ എവിഡന്‍സ് ലഭിക്കാത്തത് പോലീസിനെ അവതാളത്തിലാക്കുമെന്നാണ് പുതിയ വിവരം. സംഭവം കോടികളുടെ നഷ്ടപരിഹാര കേസിലേക്ക് വഴിമാറുമെന്നും പറയപ്പെടുന്നു. പുറത്തിറങ്ങിയാല്‍ ദിലീപ് ജനങ്ങളെയും മീഡിയയേയും കയ്യിലെടുക്കുമെന്നും തങ്ങള്‍ നഷ്ടപരിഹാര കേസില്‍ കുടുങ്ങുമെന്നും പോലീസ് കേന്ദ്രങ്ങള്‍ ആശങ്കപ്പെടുന്നു. ജനങ്ങളുടെ സഹതാപം പിടിച്ചു പറ്റുന്നതോടെ ദിലീപ് സിനിമാ ലോകത്തെ രാജാവായി മാറും, തുടര്‍ന്നു മാനഷ്ട കേസില്‍ പെടുത്തി സര്‍ക്കാരിനും പോലീസിനുമെതിരെ പക വീട്ടുമെന്നുമാണ് പുതിയ വിവരം. ഈ വെള്ളിയാഴ്ച ദിലീപിന്‍റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും. ദിലീപ് പുറത്തിറീങ്ങിയാല്‍ കേരള പോലീസ് ശരിക്കും വെള്ളം കുടിക്കുമെന്നാണ് സൂചന . ഷൂട്ടിംഗ് നിന്നു പോയ ചിത്രങ്ങള്‍, പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്ന ചിത്രം, അവയുടെ നഷ്ടം, വ്യക്തിപരമായുണ്ടായ മാനഹാനി എല്ലാത്തിനും പോലീസ് നഷ്ടം നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപിനെതിരെയുള്ള പോലീസിന്റെ പ്രതിരോധം തികച്ചും ദുര്‍ബലമാണ്. ദിലീപിനെതിരേ കോടതിയില്‍ ഇനിയും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തത് പോലീസിനേ ആകെ കുഴപ്പിക്കുന്നു. നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെയും, നിര്‍ദ്ദേശം നല്‍കിയവരെയും, കുറ്റന്വേഷണ സംഘത്തെയും കേസ് ബാധിച്ചേക്കാം. ദിലീപിനെ പുറത്തിറങ്ങാന്‍ അനുവദിക്കാത്ത ഇവര്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാന്‍ പര്യാപ്തമായ യാതൊരു തെളിവും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണു ദിലീപ് പുതിയ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
Post Your Comments