
‘കുഞ്ഞിരാമായണം’, ‘ഗോദ’ എന്നീ മികച്ച രണ്ടു ഹിറ്റുകള്‍ മലയാള സിനിമാ ലോകത്തിനു സമ്മാനിച്ച ബേസിലിന്റെ മൂന്നാം ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ച് ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും അങ്ങനെയൊരു സിനിമ ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പുതിയ സംവിധായകരുമായി സിനിമ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കാറുള്ള മമ്മൂട്ടി ബേസിലിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
Post Your Comments