ക്യാമറയ്ക്ക് മുന്നിലുള്ള പല താരങ്ങളും ആഹാരം പാചകം ചെയ്യാനുള്ള തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് തുറന്നു പറയാറുണ്ട്. സ്വന്തമായി കുക്ക് ചെയ്യാനുള്ള താല്പര്യമുണ്ടെങ്കിലും സിനിമയുടെ ചിത്രീകരണ തിരക്കുകളാണ് ഇവരെ അടുക്കള ലോകത്ത് നിന്നു അകറ്റി നിര്‍ത്തുന്നത്. ബോളിവുഡ് താരം അക്ഷയ്കുമാറും, മകനും ചേര്‍ന്ന് ആഹാരം പാചകം ചെയ്യുന്ന ഒരു ഫോട്ടോ താരത്തിന്റെ ഭാര്യ ട്വിങ്കിള്‍ ഇന്‍സ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഡിന്നറിനെത്തിയ അതിഥികളെ സൽക്കരിക്കാനാണ് ഇവരുടെ ശ്രമമെന്നും ട്വിങ്കിള്‍ കുറിക്കുന്നു.
Post Your Comments