CinemaGeneralLatest NewsMollywoodNEWSWOODs

ആറു പതിറ്റാണ്ടിന്റെ നിറവില്‍ ‘ബലികുടീരങ്ങളേ…’

മലയാളികളുടെ മനസ്സില്‍ വിപ്ലവം എന്നാല്‍ ചുവപ്പെന്നും വിപ്ലവ ഗാനമെന്നാല്‍ വയലാര്‍ വരികളെന്നുമുള്ള ഒരു ചിന്തയാണ്. ഇന്നും മലയാളിയുടെ നാവിന്‍ തുമ്പില്‍ നിന്നു മായാത്ത വിപ്ലവ വീര്യം ഉറങ്ങുന്ന നിത്യഹരിതഗാനമാണ് ബലികുടീരങ്ങളേ… മലയാള സംഗീത- സിനിമാ- നാടക ലോകത്ത് നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കപ്പെടുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികള്‍ ആയവരുടെ സ്മരണയ്ക്കായി 1957ല്‍ രചിച്ചതാണ് ഈ ഗാനം. 1957ല്‍ തിരുവനന്തപുരത്തു രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിനാണ് ഈ ഗാനം ആദ്യമായി ആലപിച്ചത്.

രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായവര്‍ക്കായി പണിത സ്മാരകത്തിന്റെ ഉദ്ഘാടനവേളയില്‍ ലക്ഷണമൊത്ത വിപ്ലവഗാനം വേണമെന്ന തീരുമാനത്തെ തുടര്‍ന്നു ജോസഫ് മുണ്ടശേരിയുടെ നിര്‍ദ്ദേശ പ്രകാരം വയലാര്‍ രാമവര്‍മയെഴുതി ദേവരാജന്‍ ഈണമിട്ടതാണ് ഈ ഗാനം. കെ.പി.എ.സിയുടെ ഗായകസംഘം കെ.എസ്. ജോര്‍ജ്, കെ.പി.എ.സി സുലോചന, അയിരൂര്‍ സദാശിവന്‍, സി.എ. ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 60 അംഗ സംഘമാണ് ഈ ഗാനം ആദ്യം ആലപിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button