സൂപ്പര്‍ താരം രജനീകാന്തിന്റെ രണ്ട് ചിത്രങ്ങളാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ അണിയറയില്‍ തയ്യാറെടുക്കുന്നത്. രജനി- ഷങ്കര്‍ ടീമിന്റെ ‘യന്തിരന് 2.0’ , പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാല കരികാല’ എന്നിവയാണ് ബിഗ്സ്ക്രീനില്‍ എത്താനിരിക്കുന്ന സ്റ്റൈല്‍ മന്നന് ചിത്രങ്ങള്‍. യന്തിരന് ശേഷം ചിത്രീകരണം ആരംഭിച്ച കാലയുടെ റിലീസ് നേരത്തെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ‘യന്തിരന് 2.0’ ശേഷം മാത്രമേ കാലാ കരികാല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുള്ളൂവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ നടന് ധനുഷ് വ്യക്തമാക്കി. മുംബൈയില്‍ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ കാല കരികാലയുടെ 40 ശതമാനം ചിത്രീകരണം ഇനി ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments