ബഹുമാനിക്കപ്പെടേണ്ടവരെ ബഹുമാനിക്കാന്‍ നാം പഠിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. അറിയപ്പെടുന്നവരുടെ പതനം കാണാനും അവരെ ചവിട്ടി താഴ്ത്താനുമാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ മാധ്യമ പ്രവര്‍ത്തകനായ ടിജെഎസ് ജോര്‍ജ്ജിന് കേസരി പുരസ്കാരം സമര്‍പ്പിക്കുന്ന വേളയിലായിരുന്നു അടൂരിന്റെ പ്രസംഗം.
എന്ത് പച്ചകള്ളങ്ങള്‍ മാധ്യമങ്ങള്‍ എഴുതിവിട്ടാലും അത് വായിക്കേണ്ട ദുര്‍ഗതിയിലാണ് സമൂഹം. ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നത് നിര്‍ത്തി. പത്രത്തിന്റെ ചില പേജുകള്‍ നോക്കാറില്ല. പരദൂഷണത്തിന് വേണ്ടി മാത്രമുള്ളതാണ് ചില പേജുകള്‍,അടൂര്‍ പറയുന്നു. ഒരു പൗരനെന്ന നിലയില്‍ വലിയ ഭയശങ്കകളോടെയാണ് താന്‍ ജീവിക്കുന്നതെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments