MollywoodNEWSNostalgia

ബാബു ആന്റണിയെ കണ്ട് പേടിച്ചു കരഞ്ഞ ആ കുഞ്ഞു പയ്യൻ ഇന്ന് മലയാള സിനിമയിലെ തിളങ്ങുന്ന താരമാണ്…!

1986’ൽ ഫാസിൽ സംവിധാനം ചെയ്ത ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ആലപ്പുഴയിലുള്ള ഒരു സ്റ്റുഡിയോയിൽ നടക്കുകയായിരുന്നു. ചിത്രത്തിലെ പ്രധാന വില്ലനായ ബാബു ആന്റണി ഉൾപ്പെടെ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. നാലുവയസ്സുകാരനായ മകൻ ഷാനുവിനെയും കൂട്ടിയായിരുന്നു ഫാസിൽ ആ ഷോയ്ക്ക് എത്തിയത്. ഷോ തീർന്ന് എല്ലാവരും പുറത്തിറങ്ങിയപ്പോൾ, ബാബു ആന്റണി നേരെ ഷാനുവിന്റെ അടുത്തേക്ക് പോയി. കുശലാന്വേഷണത്തിനാണ് ബാബു ആന്റണി എത്തിയതെങ്കിലും, അവിടെ സ്‌ക്രീനിൽ കണ്ട ക്രൂരനായ വില്ലനെ ഷാനു ഭയത്തോടെയാണ് നോക്കിയത്. ആ ഭയം പെട്ടെന്നു തന്നെ കരച്ചിലായി മാറി. ആരൊക്കെ ആശ്വസിപ്പിച്ചിട്ടും അടങ്ങാത്ത ഷാനു പിന്നീട് അച്ഛന്റെ അരികിലേക്ക് ഓടിപ്പോവുകയാണ് ഉണ്ടായത്.

ആ ഷാനുവാണ് ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും പ്രശസ്ത താരമായ ഫഹദ് ഫാസിൽ. ആ സംഭവത്തിനു ശേഷം ബാബു ആന്റണി എന്ന ബാബു അങ്കിളുമായി ഷാനു ഏറെ സൗഹൃത്തിലാവുകയും ചെയ്തു. പിന്നീട് വളർന്ന ശേഷം ഇതേക്കുറിച്ച് പറയുമ്പോൾ ഫഹദ് ഉറക്കെ ചിരിക്കുമായിരുന്നു എന്നാണ് ബാബു ആന്റണി പറയുന്നത് .

shortlink

Related Articles

Post Your Comments


Back to top button