1986’ൽ ഫാസിൽ സംവിധാനം ചെയ്ത ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ആലപ്പുഴയിലുള്ള ഒരു സ്റ്റുഡിയോയിൽ നടക്കുകയായിരുന്നു. ചിത്രത്തിലെ പ്രധാന വില്ലനായ ബാബു ആന്റണി ഉൾപ്പെടെ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. നാലുവയസ്സുകാരനായ മകൻ ഷാനുവിനെയും കൂട്ടിയായിരുന്നു ഫാസിൽ ആ ഷോയ്ക്ക് എത്തിയത്. ഷോ തീർന്ന് എല്ലാവരും പുറത്തിറങ്ങിയപ്പോൾ, ബാബു ആന്റണി നേരെ ഷാനുവിന്റെ അടുത്തേക്ക് പോയി. കുശലാന്വേഷണത്തിനാണ് ബാബു ആന്റണി എത്തിയതെങ്കിലും, അവിടെ സ്ക്രീനിൽ കണ്ട ക്രൂരനായ വില്ലനെ ഷാനു ഭയത്തോടെയാണ് നോക്കിയത്. ആ ഭയം പെട്ടെന്നു തന്നെ കരച്ചിലായി മാറി. ആരൊക്കെ ആശ്വസിപ്പിച്ചിട്ടും അടങ്ങാത്ത ഷാനു പിന്നീട് അച്ഛന്റെ അരികിലേക്ക് ഓടിപ്പോവുകയാണ് ഉണ്ടായത്.
ആ ഷാനുവാണ് ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും പ്രശസ്ത താരമായ ഫഹദ് ഫാസിൽ. ആ സംഭവത്തിനു ശേഷം ബാബു ആന്റണി എന്ന ബാബു അങ്കിളുമായി ഷാനു ഏറെ സൗഹൃത്തിലാവുകയും ചെയ്തു. പിന്നീട് വളർന്ന ശേഷം ഇതേക്കുറിച്ച് പറയുമ്പോൾ ഫഹദ് ഉറക്കെ ചിരിക്കുമായിരുന്നു എന്നാണ് ബാബു ആന്റണി പറയുന്നത് .
Post Your Comments