CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

തെറ്റുകാരനാണെങ്കില്‍ അവനെ ശിക്ഷിച്ചോളു എന്ന് അമ്മ പറയാന്‍ കാരണം സിദ്ധാര്‍ത്ഥ്‌ വെളിപ്പെടുത്തുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം ഉയര്‍ന്നു വന്ന പേരുകളില്‍ ഒന്നാണ് സിദ്ധാര്‍ത്ഥ്‌. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ്‌ കെ പി എ സി ലളിതയുടെ മകനാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിദ്ധാര്‍ത്ഥിന്റെ പേര് ഉയര്‍ന്നു വന്നപ്പോള്‍ തെറ്റുകാരനാണെങ്കില്‍ അവനെ ശിക്ഷിച്ചോളുവെന്നായിരുന്നു അമ്മയായ കെ പി എ സി ലളിതയുടെ പ്രതികരണം. ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ്‌ പറയുന്നു.

കേസിന്റെ ആരംഭഘട്ടത്തില്‍ തന്റെ അസിസ്റ്റന്റ് ഡയറക്ടറെ ഏതോ സംശയത്തിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിരുന്നു. ആ സമയത്ത് താനിവിടെ ഉണ്ടായിരുന്നു. എന്നാല്‍ തന്നോട് ഒന്നും ചോദിച്ചില്ല. അത്ര വലിയ സംശയമുണ്ടായിരുന്നെങ്കില്‍ തന്നെയും ചോദ്യം ചെയ്തേനെ. എന്നാല്‍ അവനോട് സംസാരിച്ചപ്പോള്‍ തന്നെ പൊലീസിനു ഞങ്ങള്‍ക്കാര്‍ക്കും ഇതുമായിട്ട് ഒരു ബന്ധമില്ല എന്ന് മനസ്സിലായി . പിന്നെ ആരാണ് ഇതിലേക്ക് തന്റെ പേര് വലിച്ചിഴച്ച്‌ കഥയുണ്ടാക്കിയതെന്ന് അറിയില്ലെന്നും സിദ്ധാര്‍ത്ഥ്‌ പറയുന്നു . താനങ്ങനെയൊന്നും ചിന്തിക്കുക പോലുമില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തെറ്റുകാരനാണെങ്കില്‍ അവനെ ശിക്ഷിച്ചോളു എന്ന് അമ്മ പറഞ്ഞതെന്നും സിദ്ധാര്‍ത്ഥ്‌ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button