CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

“കൂടെ അഭിനയിക്കുന്നവരെ പ്രണയിക്കാൻ ഞാനില്ല”, നടി കാജൽ

 

താര പ്രണയവും വിവാഹവും ഇപ്പോഴും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയാണ്. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ ഒന്നിച്ച്‌ അഭിനയിക്കുകയും ആ ചിത്രങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ പിന്നെ അവരാകും ഗോസിപ്പ് കോളത്തിലെ അടുത്ത ഇരകള്‍. ആ നടിയെയും നടനെയും വച്ച്‌ പ്രണയ കഥകള്‍ മെനഞ്ഞുണ്ടാക്കുകയും ചര്‍ച്ച ചൂടുപിടിപ്പിക്കുകയും ചെയ്യും. ചിലപ്പോള്‍ അത്തരം ഇല്ലാക്കഥകള്‍ താരങ്ങളുടെ കരിയറിനെ മോശമായി ബാധിക്കാറുമുണ്ട്. എന്നാല്‍ അത്തരം ഗോസിപ്പുകളെ ഭയക്കാത്ത നടിയാണ് തെന്നിന്ത്യന്‍ താരം കാജല്‍.

കൂടെ അഭിനയിക്കുന്ന നായകനെ ഒരിക്കലും പ്രണയിക്കില്ല എന്ന് കാജല്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് കാജലിന്റെ ഈ വെളിപ്പെടുത്തല്‍.  കൂടെ അഭിനയിക്കുന്നവരുമായി വികാര പരമായ ഒരു ബന്ധത്തിനും തനിക്ക് താത്പര്യമില്ല. അത് കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സഹായിക്കാറുണ്ടെന്നും നടി പറയുന്നു.

വിജയ്ക്കൊപ്പം മെര്‍സല്‍, അജിത്തിനൊപ്പം വിവേഗം എന്നീ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന കാജല്‍ റാണ ദഗ്ഗുപതിയ്ക്കൊപ്പം നേനു രാജ നേനു മന്ത്രി എന്നാ ചിത്രവും പൂര്‍ത്തിയാക്കി.

shortlink

Related Articles

Post Your Comments


Back to top button