തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക തന്റെ സൗന്ദര്യരഹസ്യത്തിന്റെ കാരണം വെളിപ്പെടുത്തുന്നു. വെള്ളം കുടിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം എന്നാണ് അനുഷ്ക പറയുന്നത്. ഒരു ദിവസം ആറു ലിറ്റര്‍ വെള്ളം വരെ കുടിക്കും. കണ്ണില്‍ കണ്ടതെല്ലാം കഴിക്കുന്ന ശീലമില്ല. ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നതെന്നും അനുഷ്ക പറയുന്നു.
സ്ഥിരമായി യോഗ ചെയ്യുന്നതാണ് ശരീരം ഫിറ്റായി ഇരിക്കുന്നതിന്റെ രഹസ്യം. മുപ്പത് മിനിട്ട് വ്യായാമം ചെയ്യും. പച്ചക്കറികളും പഴങ്ങളും മാത്രമാണ് അനുഷ്കയുടെ ഭക്ഷണം. രാത്രി എട്ടു മണി ആവുന്നതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉറക്കത്തിനും പ്രധാന പങ്കുണ്ടെന്നാണ് അനുഷ്ക പറയുന്നത്.
ബ്യൂട്ടി പാര്‍ലറില്‍ നിത്യവും പോകാറില്ല. കഴിക്കാനാണെങ്കിലും മുഖത്ത് പുരട്ടാനാണെങ്കിലും തേന്‍ ഉപയോഗിക്കും. ഇത് ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു. നാരങ്ങ ഉപയോഗിച്ച് കാലുകളിലെ കറുത്ത പാടും കളയും. മുടിയുടെ കാര്യത്തിലും കൃത്രിമമായി ഒന്നും ചെയ്യാറില്ല. നന്നായി എണ്ണ തേച്ചു കുളിക്കും. ഒലീവ് ഓയിലും വെളിച്ചെണ്ണയുമാണ് ഉപയോഗിക്കുന്നത്.
Post Your Comments