GeneralLatest NewsMollywoodNEWSWOODs

വീണ്ടും മൃഗങ്ങളുടെ പിറകേ മോഹൻലാലും പീറ്റർ ഹെയ്നും

മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച പുലിമുരുകന് ശേഷം വീണ്ടും മൃഗങ്ങളുടെ സാമീപ്യവുമായി സൂപ്പർതാരം മോഹൻലാലും, സ്റ്റണ്ട് സംവിധായകൻ പീറ്റർ ഹെയ്നും ഒന്നിക്കുന്നു. ശ്രീകുമാർ മേനോൻ സംവിധാനം നിർവ്വഹിച്ച് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒടിയൻ’ എന്ന ചിത്രത്തിലാണ് പ്രസ്തുത ടീം മൂന്നാമതായി ഒന്നിക്കുന്നത്. പല തരം വ്യക്തികളായും, മൃഗങ്ങളായും ഒക്കെ രൂപമാറ്റം സംഭവിക്കുന്ന, ദുർമന്ത്രവാദത്തിൽ നിപുണനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഹോളിവുഡ് ടീമിന്റെ സഹായത്തോടെയാണ് പീറ്റർ ഹെയിൻ ചിത്രത്തിലെ സംഘട്ടനരംഗംങ്ങൾ കൈകാര്യം ചെയ്യുന്നത്.

മഞ്ജു വാരിയരും, പ്രകാശ് രാജും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഒടിയൻ’ ആഗസ്റ്റ് മാസത്തിനൊടുവിൽ വാരണാസിയിൽ ചിത്രീകരണം ആരംഭിക്കുന്നതാണ്. ‘പുലിമുരുകന്‍’ കഴിഞ്ഞ് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘വില്ലന്‍’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലും പീറ്റര്‍ ഹെയ്നും വീണ്ടും ഒന്നിച്ചത്.

shortlink

Related Articles

Post Your Comments


Back to top button