പ്രശസ്ത ഹിന്ദി സീരിയല്‍ താരം അമിത് ടെണ്ഡണിന്റെ ഭാര്യ ദുബായി ജയിലില്‍ ആണെന്ന് റിപ്പോര്‍ട്ട്. അമിതിന്റെ ഭാര്യ റൂബി ചര്‍മരോഗ വിദഗ്ധയാണ്. യു.എ.ഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റിലായത്. ഭാര്യ ദുബായി ജയിലിലാണെന്നും അവരെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് താനെന്നും നടന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഒരു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്തയാഴ്ച ദുബായിലേക്ക് വീണ്ടും പോകുന്നുണ്ടെന്നും അമിത് പറയുന്നു.
ഹിന്ദി സീരിയല്‍ കാസമിലൂടെയാണ് അമിത് ശ്രദ്ധേയനാകുന്നത്. ”റൂബി നിരപരാധിയാണ്. പണക്കാരെനന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ ചികിത്സിക്കുന്ന ഡോക്ടറാണ്. നന്നായി ജോലി ചെയ്യുന്ന അവരെ ബോളിവുഡില്‍ നിന്നു മാത്രമല്ല, ഹോളിവുഡില്‍ നിന്നും ആളുകള്‍ തേടിയെത്താറുണ്ട്. റൂബിയെ ആരോ കെണിയില്‍ പെടുത്തിയതാണെന്നും” അമിത് ആരോപിക്കുന്നു. 10 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഏഴു വയസുള്ള മകളുണ്ട്. നിലവില്‍ ഇരുവരും അകന്നു കഴിയുകയാണ്.
Post Your Comments