ദുല്‍ഖറിനെ കുറച്ചുനാളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്, ആകര്‍ഷ് ഖുറാനയ്ക്ക് പറയാനുള്ളത്

മലയാളത്തിലെന്നപ്പോലെ അന്യഭാഷകളിലും ദുല്‍ഖര്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. തമിഴിനും, തെലുങ്കിനും പുറമേ ബോളിവുഡിലും രംഗപ്രവേശം ചെയ്യാനുള്ള ഒരുക്കത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. തിരക്കഥാകൃത്തെന്ന നിലയില്‍ പേരെടുത്ത ആകര്‍ഷ് ഖുറാനയാണ് ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനെന്ന നിലയില്‍ ആകര്‍ഷ് ഖുറാനയുടെയും അരങ്ങേറ്റ ചിത്രമാണിത്. സെപ്റ്റംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍ ഊട്ടിയും കൊച്ചിയുമാണ്.

ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആകര്‍ഷ് ഖുറാന പറയുന്നതിങ്ങനെ

“ദുല്‍ഖറിനെ കുറച്ചുനാളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ മണി രത്‌നത്തിന്റെ ‘ഓ കാതല്‍ കണ്‍മണി’ മുതല്‍. പക്ഷേ എനിക്കേറ്റവുമിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ചിത്രം ‘ചാര്‍ലി’യാണ്. അതില്‍ ദുല്‍ഖര്‍ ഗംഭീരമായി പെര്‍ഫോം ചെയ്തു. ദുല്‍ഖറാണ് എന്റെ സിനിമയ്ക്ക് ഏറ്റവും അനുയോജ്യന്‍”-                                                                               ആകര്‍ഷ് ഖുറാന

Share
Leave a Comment