CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

കിടിലന്‍ മേക്കോവറില്‍ ലാല്‍

വ്യത്യസ്ത കഥാപാത്രവുമായി വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ലാല്‍. സംവിധായകനായും നടനായും തിളങ്ങുന്ന ലാല്‍ ഒരു പിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കച്ചവട സിനിമയ്ക്കൊപ്പം നില്‍ക്കുമ്പോഴും തലപ്പാവ് , അയാള്‍ , ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക-നിരൂപക പ്രശംസ ലാല്‍ നേടി. മോഹന്‍ കുപ്ളേരി ഒരുക്കുന്ന “ചന്ദ്രഗിരി”യിലാണ് ലാല്‍ വീണ്ടും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദ്രാവിഡന്‍, കാറ്റത്തൊരു പെണ്‍പൂവ്, പായുംപുലി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍ കുപ്ളേരി.

വിനോദ് കുട്ടമത്തിന്റേതാണ് രചന. മലയാളത്തിലെ ബ്രഹ്മാണ്ഡ ഹിറ്റ് പുലി മുരുകന്റെ ഛായാഗ്രഹണം നിര്‍വഹിച്ച ഷാജികുമാര്‍ ആണ് ഈ  ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍. ഗുരു പൂര്‍ണിമയുടെ ബാനറില്‍ എന്‍. സുചിത്ര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി, ഇന്ദ്രന്‍സ്, സായികുമാര്‍, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, ഷോണ്‍, സജിതാ മഠത്തില്‍, അഞ്ജലി നായര്‍, സേതു ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

shortlink

Post Your Comments


Back to top button