മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനോട് സോഷ്യല്‍ മീഡിയയില്‍ മോശമായി പെരുമാറിയ ഒരുകൂട്ടം വിജയ് ആരാധകര്‍ക്ക് താരത്തിന്റെ ശാസന. ഇംതിയാസ് അലി- ഷാരൂഖ് ടീമിന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ധന്യ വിജയ് ചിത്രമായ ‘സുര’യെയും പരിഹാസത്തോടെ പരമാര്‍ശിച്ചിരുന്നു, ഇതാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്.
“ഏതു സിനിമയേയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ എല്ലാവര്‍ക്കുമുണ്ട്. ഏതു സാഹചര്യത്തിലായാലും ഒരു സ്ത്രീയോടും ഇങ്ങനെ മോശമായി സംസാരിക്കരുത്” . ഞാന്‍ സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ്. ആരാധകരോട് വിജയ് വ്യക്തമാക്കി.
Post Your Comments