
കമല്‍ഹാസനും രജനി കാന്തും വീണ്ടും ഒരു വേദിയില്‍. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ 75-ാം വാര്‍ഷികാഘോഷ പരിപാടിയിലായിരുന്നു തമിഴ് സൂപ്പര്‍ സ്റ്റാറുകളുടെ സാന്നിധ്യമുണ്ടായത്.
തമിഴ്നാട് സര്‍ക്കാരിനെതിരേ നിരന്തരം അഴിമതിയാരോപണം ഉയര്‍ത്തുന്ന കമല്‍ഹാസനും പുതിയ പാര്‍ട്ടി രൂപീകരണത്തിലൂടെ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനീകാന്തും ഡിഎംകെ പരിപാടിയിലെത്തിയതു പുതിയ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തല്‍.
ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും മറ്റു നേതാക്കള്‍ക്കും ഒപ്പം വേദിയിലായിരുന്നു കമല്ഹാസന് ഇരുന്നത്. രജനീകാന്ത് സദസിന്റെ മുന്‍നിരയിലായിരുന്നു. മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്, നടന് പ്രഭു തുടങ്ങിയവരും പങ്കെടുത്തു.
Post Your Comments