CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തി ശ്വേതാമേനോന്‍

 

തെന്നിന്ത്യയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടി എന്നറിയപ്പെടുന്ന ശ്വേതാമേനോന്‍. മോഡലിംഗിലൂടെ ശ്രദ്ധേയ ആകുകയും നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. ഗ്ലാമറസ് രംഗങ്ങളിലും അല്ലാതെയും മികച്ച അനുഭവം കാഴ്ച്ചവച്ച ശ്വേത ബാല്യകാല സുഹൃത്തും കാമുകനുമായ ബോബി ഭോസ്ലയുമായി വിവാഹിതയായി. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടില്ല. ആദ്യ വിവാഹം തകരാനുള്ള കാരണം തുറന്ന് പറയുകയാണ് ശ്വേത.

ബോബിയുടെ വീട്ടിലെ സ്വാതന്ത്ര്യമില്ലായ്മയാണ് വിവാഹമോചനത്തിന് വഴിതെളിച്ചതെന്ന് ശ്വേത പറയുന്നു. ബോബി ഭോസ്ലെയുമായി നല്ല സൗഹൃദത്തിലായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. ആ ബന്ധം പിന്നീട് വിവാഹത്തില്‍ ചെന്നെത്തി. ഗ്വളിയോര്‍ സിന്ധ്യ കുടുംബത്തില്‍ നിന്നുള്ള ഒരാളായിരുന്നു ബോബി ഭോസ്ലെ. തികച്ചും യാഥാസ്ഥിക കുടുംബക്കാര്‍. മുഖം ദുപ്പട്ടകൊണ്ട് മറച്ചു മാത്രമേ നടക്കാന്‍ പാടുള്ളു. അങ്ങനെയല്ലാതെ ആര്‍ക്ക് മുമ്പിലും വരാന്‍ പാടില്ലായിരുന്നു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ടു വണങ്ങണം. ഇങ്ങനെയൊക്കെയുള്ള അനാചാരങ്ങളായിരുന്നുവെന്നും ശ്വേത പറയുന്നു.

ഇവയ്ക്കെല്ലാം പുറമെ തന്റെ ബാങ്ക് ബാലന്‍സ് മുഴുവന്‍ ബോബിയുടെ കുടുംബം പിന്‍വലിപ്പിച്ചെന്നും ശ്വേത പറഞ്ഞു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന്‍ വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് താന്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി. ശ്രീവത്സനുമായുള്ള വിവാഹത്തില്‍ സന്തോഷവതിയാണ് ശ്വേത. കൈനിറയെ ചിത്രങ്ങളുമായി താരം തിരക്കിലാണിപ്പോള്‍.

 

shortlink

Related Articles

Post Your Comments


Back to top button