CinemaKollywoodNEWS

കാളിദാസ് ജയറാം നായകനായ ആദ്യ ചിത്രത്തിന് തിരിച്ചടി.പ്രശ്നമായത് ‘ലൈംഗിക ബന്ധം’ എന്ന വാക്ക്

‘പൂമരം’ എന്ന ചിത്രം മലയാളത്തില്‍ ഇറങ്ങാനിരിക്കേ കാളിദാസിന്റെ ആദ്യ തമിഴ് ചിത്രമായ ഒരു പക്കാ കഥൈ ഇതുവരെയും തിയേറ്റര്‍ കണ്ടിട്ടില്ല, ചിത്രം വൈകുന്നതിനുള്ള കാരണം സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലാണ്. ബാലാജി തരണീതരനാണ് ഒരു പക്കാ കഥൈ എന്ന സംവിധാനം ചെയ്തിരിക്കുന്നത് . സെന്‍സര്‍ ബോര്‍ഡിന്റെ തമിഴ്‌നാട് ഘടകമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്തതിനു പിന്നില്‍. നിര്‍മ്മാതാവ് കെ.എസ്.ശ്രീനിവാസന്‍. ‘ഇന്റര്‍കോഴ്‌സ്’ എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരിലാണ് ചിത്രം പ്രതിസന്ധി നേരിടുന്നത്.

ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതും തുടര്‍ന്നുണ്ടാകുന്ന മെഡിക്കല്‍ വിഷയങ്ങളുമാണ് ചിത്രം പറയുന്നത്.

ഒരു പെണ്‍കുട്ടിയുടെ മെഡിക്കല്‍ ഹിസ്റ്ററിയെക്കുറിച്ച് ഒരു ഡോക്ടര്‍ ചോദിക്കുന്നിടത്താണ് ‘ലൈംഗികബന്ധം’ എന്ന വാക്കുള്ളതെന്നും അല്ലാതെ യാതൊരു പ്രശ്നവും ഈ ചിത്രത്തിനില്ലെന്നും നിര്‍മ്മാതാവ് കെ.എസ്.ശ്രീനിവാസന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button