CinemaGeneralMollywoodNEWS

ഇത് സിനിമയല്ല ; കണിമംഗലം ജഗന്നാഥന്‍റെ വരവോടെ മുപ്പത്തഞ്ച് വര്‍ഷത്തിനു ശേഷം തുറന്ന അമ്പലം!

ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീമിന്‍റെ ‘ആറാംതമ്പുരാന്‍’ പ്രേക്ഷക ഹൃദയം കവര്‍ന്ന ചിത്രമായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച കണിമംഗലം ജഗന്നാഥന്‍ എന്ന കഥാപാത്രം ക്ലാസും മാസും ചേര്‍ന്ന ഒരു അഡാര്‍ ഐറ്റം ആയിരുന്നു. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ടു ആരും അറിയാത്ത മികച്ച ഒരു അനുഭവ കഥ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ഹിറ്റ് വാര്‍ത്തയാവുകയാണ്. ആറാം തമ്പുരാനെപ്പോലെ ഒരു ഗംഭീര ക്ലൈമാക്സ് ഈ കഥയിലും ഉണ്ട്. മോഹന്‍ലാലിനോട് ഒരു വീട്ടമ്മ പറയുന്ന കാര്യങ്ങളാണ് വീഡിയോയില്‍.

വീട്ടമ്മയുടെ വാക്കുകളിലേക്ക്

“ഞാൻ ചെറുതുരുത്തി ഭാരതപുഴയുടെ അടുത്ത് താമസിക്കുന്ന ആളാണ്‌, വർഷങ്ങൾക്കു മുൻപ് ആറാം തമ്പുരാന്റെ ഷൂട്ടിംഗ് അവിടെവെച്ചാണ് നടന്നത്. ഞങ്ങൾ നാട്ടുകാരുടെ നന്ദി ലാലേട്ടനെ അറിയിക്കുകയാണ് ഇപ്പോൾ, എന്തെന്നാൽ അന്ന് ഷൂട്ട് ചെയ്യാൻ ലാലേട്ടൻ തിരഞ്ഞെടുത്ത ഒരു ചെറിയ അമ്പലം ഉണ്ട്‌. ആ ഷൂട്ടിംഗ് നടക്കുന്നതിനു മുൻപ് മുപ്പത്തി അഞ്ചു വർഷം പൂജകൾ ഇല്ലാതെ അടച്ചിരുന്ന അമ്പലം ആയിരുന്നു അത്, പക്ഷെ ഷൂട്ട് നടന്നതോടെ അവിടം വീണ്ടും പ്രശസ്തമായി. രണ്ട് മാസം കഴിഞ്ഞപ്പോൾ പുതിയ കമ്മറ്റി വരികയും . ഇപ്പോൾ എല്ലാ വര്‍ഷവും മകര ചൊവ്വ അവിടെ ആഘോഷിക്കുകയും ചെയ്യുന്നുണ്ട് . ലാലേട്ടൻ സമയം കിട്ടുമ്പോൾ അവിടം വരെ വരണം.”

മോഹന്‍ലാലിന്‍റെ മറുപടി

അവിടെ വരാനും അവിടെ തൊഴാനും ഒരു ഭാഗ്യവും അവസരവും എനിക്ക് ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു…

shortlink

Related Articles

Post Your Comments


Back to top button